ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞതിന് രണ്ട് വയസുകാരനെ അമ്മ കൊന്നു

റാഞ്ചി: രണ്ട് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിനാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. ജാർഖണ്ഡിലെ ​ഗിരിദിഹിലാ സംഭവം. മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്. ഭർതൃപിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഫ്സാന ഖാത്തൂൻ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അഫ്സാനയും ഭർത്താവ് നിസാമുദ്ധീനും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ കുഞ്ഞിനൊപ്പം മുറിയിലേക്ക് പോയ ശേഷം ഫോൺ ചെയ്യുന്നതിനിടെ മകൻ കരയുകയും പിന്നാലെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഭർതൃപിതാവ് റോജൻ അൻസാരി പരാതിയിൽ പറഞ്ഞു. ഏറെ നേരത്തിന് ശേഷം ഭർത്താവ് ഉറങ്ങാനായി കിടപ്പുമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‌

അതേസമയം താൻ കുഞ്ഞിനെ കൊലപ്പെടുത്തണമെന്ന് കരുതിയിരുന്നില്ലെന്നും കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യത്തിൽ കിടക്കയിലേക്ക് തള്ളിയിട്ടിരുന്നുവെന്നുമാണ് പ്രതി അഫ്സാനയുടെ മൊഴി. സംഭവത്തിൽ അന്വേഷണം നടത്തും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...