കേന്ദ്ര ബിജെപി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ സഞ്ജയ് സിംഗിനെ ഉപയോഗിച്ച് ബ്രിജ്ഭൂഷൺ

ഡൽഹി : ബിജെപി നേതൃത്വത്തോട് വിലപേശാൻ ഒരുങ്ങി ബ്രിജ്ഭൂഷൺ സിംഗ്. മുൻ സമിതിയിൽ തൻ്റെ അനുയായിയായ സഞ്ജയ് സിംഗിനെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ ആണ് ബ്രിജ്ഭൂഷണിൻ്റെ ശ്രമം.

സിറ്റിംഗ് സീറ്റിൽ നിന്ന് പ്രവർത്തനത്തിലെ പോരായ്മ കൊണ്ട് ബ്രിജ്ഭൂഷണെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മാറ്റാൻ ആണ് ബിജെപി ശ്രമിക്കുന്നത്. ഗോണ്ടയിലും സമീപ ജില്ലകളിലും തനിക്കുള്ള സ്വാധീനം വീണ്ടും സീറ്റ് നേടാനുള്ള കാരണമാക്കി ഉയർത്തിക്കാട്ടാൻ ബ്രിജ്ഭൂഷണ് സാധിച്ചിട്ടില്ല.

ഉത്തർപ്രദേശ് സംസ്ഥാന നേതൃത്വത്തിനും ബ്രിജ്ഭൂഷണ് വീണ്ടും അവസരം നൽകുന്നതിൽ താല്പര്യക്കുറവ് ഉണ്ട്. ബ്രിജ്ഭൂഷൺ ശരൺ സിംഗിന് വീണ്ടും സീറ്റ് നൽകുന്നത് സംസ്ഥാനത്തെ വനിതാ വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റും എന്നാണ് ബിജെപി ഉത്തർപ്രദേശ് നേതൃത്വം വിലയിരുത്തുന്നത്.

കായിക മന്ത്രാലയത്തിനെതിരെ ഗുസ്തി ഫെഡറേഷൻ കോടതിയിലേക്ക് പോകാനുള്ള നീക്കം ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് തടയുമെന്നാണ് ബ്രിജ്ഭൂഷൺ കരുതുന്നത്. അങ്ങനെ വന്നാൽ സഞ്ജയ് സിംഗ് വഴി പാർട്ടിയിൽ സമ്മർദ്ദം ചെലുത്താൻ ആണ് ബ്രിജ്ഭൂഷൺ ശ്രമിക്കുന്നത്.#bjp

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...