കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തി ആകാശത്ത് പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്

പത്തനംതിട്ട : നവകേരള സദസിനെതിരെ കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു…. പൊലീസ് സുരക്ഷ ശക്തമാക്കിയതിനിടയിലാണ് യൂത്ത് കോൺ​ഗ്രസ് ആകാശത്ത് പ്രതിഷേധം നടത്തിയത്…
ആറന്മുള നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്ത് നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകാശത്തേക്ക് കറുത്ത ബലൂണുകളും അതില്‍ കരിങ്കൊടിയും കെട്ടി പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമാണെങ്കിലും കരിങ്കൊടി ഉയര്‍ത്തിയവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
അതേസമയം പ്രതിഷേധത്തിനിടയിലും നിറഞ്ഞ ജനപങ്കാളിത്തവുമായി വകേരള സദസിന്റ പത്തനംതിട്ടയിലെ പ്രയാണം തുടരുകയാണ്. രാവിലെ പ്രഭാത യോഗത്തില്‍ മുന്‍ ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് , കോണ്‍ഗ്രസ് നേതാവ് സജി ചാക്കോ എന്നിവരെത്തി.
അതിനിടെ കെ എസ് ആര്‍ടിസി സ്റ്റാന്റ് പരിസരത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. ആറന്‍മുള മണ്ഡലത്തിലെ നവകേരള സദസ് തുടങ്ങും മുന്‍പ് തന്നെ കെ എസ് ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് യൂത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുളള പ്രവര്‍ത്തകരാണ് അറസ്റ്റിലായത് . ഉച്ചക്ക് ശേഷം റാന്നിയിലും , കോന്നിയിലും , അടൂരും നവകേരള സദസ് നടക്കും. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Read More:- ‘മുഖ്യമന്ത്രി മനോനില തെറ്റിയ സാഡിസ്റ്റ്’; വി.ഡി.സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...