സ്വർണ്ണം, വെള്ളി, യുറേനിയം, പ്ലാറ്റിനം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ലോഹങ്ങളിൽ ഒന്നാണ് പലേഡിയം. വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുകയുടെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കാർ കമ്പനികൾ പലപ്പോഴും ഈ ലോഹത്തെയാണ് ആശ്രയിക്കുന്നത്. ഈ ലോഹത്തിന് ഉപയോഗം ഏറെയാണെങ്കിലും ലഭ്യത വളരെ കുറവായതിനാൽ ലോഹങ്ങൾക്കിടയിലെ ഒരു വിഐപി തന്നെയാണ് പലേഡിയം.
പലേഡിയം എല്ലാ രാജ്യത്തും ലഭ്യമല്ല. ദക്ഷിണാഫ്രിക്കയിൽ, പ്ലാറ്റിനത്തിന്‍റെ ഉപോൽപ്പന്നമായി പല്ലാഡിയം വേർതിരിച്ചെടുക്കുന്നു. റഷ്യയിൽ, ഇത് നിക്കലിന്‍റെ ഉപോൽപ്പന്നമായി വേർതിരിച്ചെടുക്കുന്നു. ഈ രണ്ടിടങ്ങളിലുമാണ് ഇവ വൻതോതിൽ കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും കഠിനമായ ലോഹമായി വിദഗ്ധർ പലേഡിയത്തെ കണക്കാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പലേഡിയത്തിന്‍റെ വില ഇരട്ടി ആയെന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. ഇന്ത്യയിൽ 10 ഗ്രാം സാധാരണ പലേഡിയത്തിന് നിലവിൽ 29,000 രൂപ വരെയാണ്. 2000 മുതൽ ഇതിന്‍റെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വാഹന നിർമാണ കമ്പനികൾക്ക് ഏറ്റവും അത്യാവശ്യമായ ഒരു ലോഹമായത് കൊണ്ട് വരും കാലങ്ങളിൽ ഇതിന്‍റെ ആവശ്യവും വിലയും വർദ്ധിക്കും.