അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ 2024ലെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തിയതായി അബുദാബി പൊലീസ്. ഓണ്‍ലൈന്‍ ഡാറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2017 മുതല്‍ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്താണുള്ളത്.
86.8 പോയിന്റെ നേടിയാണ് അബുദാബി പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 84.4 പോയിന്റുമായി തായ്പേയ് നഗരമാണ് രണ്ടാം സ്ഥാനത്ത്. ഖത്തർ തലസ്ഥാനമായ ദോഹ 84.0 പോയിന്റ്, അജ്മാൻ 83.5 പോയിന്റ്, ദുബൈ 83.4 പോയിന്റ് എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 83.3 പോയിന്റുമായി റാസൽ ഖൈമയും ആദ്യ പത്ത് റാങ്കുകളിൽ സ്ഥാനം നേടി. ഒമാൻ തലസ്ഥാനമായ മസ്കത്ത്, ഹേഗ്, നെതർലണ്ട്സ്, സ്വിറ്റ്സർലണ്ടിലെ ബെൺ, ജർമൻ നഗരമായ മ്യൂണിച്ച് എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് നഗരങ്ങൾ.