തലസ്ഥാനത്ത് ആരോ​ഗ്യമേഖലയിൽ പുതിയമാറ്റം വരുത്തുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റുമെന്ന് തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ… സമകാലിക ആരോഗ്യ വെല്ലുവിളികളെ വേണ്ടത്ര അഭിമുഖീകരിക്കുന്നതിൽ നമ്മൾ പരാജയമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ നമ്മുടെ ആശുപത്രികളിലെ സൗകര്യങ്ങളെന്നും കോവിഡ് മഹാമാരിക്ക് ശേഷം പുതിയ ആരോഗ്യപ്രതിസന്ധികളാണ് സമൂഹം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.. യുവജനങ്ങളിൽ വളരെ നേരത്തെ തന്നെ സംഭവിക്കുന്ന ഹൃദയാഘാതം, ജീവിതശൈലി രോഗങ്ങൾ തുടങ്ങി അനവധി പ്രശ്‍നങ്ങൾ ഉണ്ടാകുന്നുണ്ട്.. അതിനാൽ അവയെ നേരിടാൻ അത്യാധുനിക ചികിത്സ സൗകര്യങ്ങൾ നമുക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു…
അതിവേഗം വളരുന്ന മേഖലയെന്ന നിലയിൽ ഹെൽത്ത് ടൂറിസത്തിൻ്റെ തിരുവനന്തപുരത്തിന്റെ സാധ്യതകൾ മനസ്സിലാക്കി പുതിയ ദിശാബോധം നൽകി ഇവിടം മികച്ചതാക്കാനുള്ള എല്ലാ പരിശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ചയിൽ പങ്കെടുത്തവർ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. ആയുഷ്മാൻ ഭാരത് വിജയകരമായി നടപ്പിലാക്കുന്നത് ഇന്ത്യാ ഗവൺമെൻ്റിൻ്റെയും കേരള സർക്കാരിൻ്റെയും സഹകരണത്തോടെയുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിൽ ഫണ്ടിൻ്റെ അപര്യാപ്തത ഉയർത്തുന്ന വെല്ലുവിളികൾ ഉണ്ട്. കേന്ദ്ര സർക്കാരിനൊപ്പം തന്നെ സംസ്ഥാന സർക്കാർ നിർണായക പങ്ക് വഹിക്കണമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ്.
കേരളത്തിലെ ഹെൽത്ത് ടൂറിസം എയിംസ് തുടങ്ങിയ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു സമഗ്ര വിഷൻ പ്ലാൻ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.. തിരുവനന്തപുരത്തെ ഡോക്ടർന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘എ പ്രിസ്ക്രിപ്ഷൻ ഫോർ ഹെൽത്ത്’ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...