ഡൽഹി: ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ പ്രതിഷേധിച്ച് പദ്മശ്രീ തിരികെ നൽകുമെന്ന പ്രഖ്യാപനവുമായി കൂടുതൽ കായികതാരങ്ങൾ രംഗത്ത്.
‘ഗൂംഗ പെഹൽവാൻ’ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവാണ് മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചത്. ‘എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകൾക്കുമായി ഞാൻ പദ്മശ്രീ തിരികെ നൽകും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദീ, നിങ്ങളുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലിക്കിനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു’ എന്നും വീരേന്ദർ ശനിയാഴ്ച എക്സിൽ കുറിച്ചു.
എന്നാൽ, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. മെഡൽ ഉപേക്ഷിക്കുന്നതിൽനിന്ന് പിന്തിരിയണമെന്ന് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി കായികമന്ത്രാലയവൃത്തങ്ങൾ പ്രതികരിച്ചു.