കുടിവെള്ളം തരില്ലെന്ന് ഉദ്യോഗസ്ഥൻ; വാട്ടര്‍ അതോറിറ്റി ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് നാട്ടുകാർ

തിരുവനന്തപുരത്തെ വാട്ടർ അതോറിറ്റി ഓഫീസിന് അടുത്തുള്ള വീടുകളിൽ കുടിവെള്ളം കിട്ടാക്കനി

തിരുവനന്തപുരം : നഗരത്തില്‍ വഴുതക്കാട് വാര്‍ഡില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് പുറകില്‍ ഉള്ള ഉദാര ശിരോമണി റോഡ് സ്ട്രീറ്റിലെ ജനങ്ങളാണ് ദുരിതം പേറുന്നത്. 162 വീടുകള്‍ ആണ് അവിടെ ഉള്ളത്. വേനൽ ചൂട് കനക്കുകയും ജനം കുടിവെള്ളം കിട്ടാതെ നട്ടം തിരിയുകയും ചെയ്യുന്ന സമയത്താണ് തിരുവനന്തപുരത്തെ വാട്ടർ അതോറിറ്റി ഓഫീസിന് അടുത്തുള്ള വീടുകളിൽ പോലും കുടിവെള്ളം കിട്ടാക്കനിയാകുന്നത് . വകുപ്പ് മന്ത്രിക്കും , മണ്ഡലത്തിലെ എംഎൽഎക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് റെസിഡന്റ് അസോസിയേഷന്റെ പരാതി. വാട്ടർ അതോറിറ്റി ആസ്ഥാനത്തിനരികെ ഉള്ളവർക്ക് പോലും കുടിവെള്ളം കിട്ടുന്നില്ലെങ്കിൽ മറ്റിടങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. നാട്ടുകാരുടെ പരാതി ഇങ്ങിനെ..

തിരുവനന്തപുരം നഗരത്തില്‍ വഴുതക്കാട് വാര്‍ഡില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് പുറകില്‍ ഉള്ള സ്ട്രീറ്റ് ആണ് ഉദാര ശിരോമണി റോഡ്. 162 വീടുകള്‍ ആണ് അവിടെ ഉള്ളത് 24 മണിക്കൂറും സുലഭമായി കുടി വെള്ളം ലഭിച്ചിരുന്ന പ്രദേശമാണ.് എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി പകല്‍ സമയം വെള്ളം ലഭിക്കുന്നില്ല അര്‍ദ്ധ രാത്രിയോ അതി രാവിലെയോ കുറച്ചു സമയം മാത്രമാണ് പൈപ്പില്‍ വെള്ളം വരുന്നത് രാവിലെ 6 മണി കഴിഞ്ഞാല്‍ ഒരു തുള്ളി വെള്ളം പോലും കിട്ടില്ല. ചില പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മൂന്നു നാല് ദിവസങ്ങള്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത ദയനീയ സ്ഥിതി ഉണ്ട്. നിരവധി തവണ ഉദാരശിരോമണി റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ രേഖാമൂലം വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് കുടി വെള്ള പ്രശ്‌നം സംബന്ധിച്ച് നിവേദനം നല്‍കുകയുണ്ടായി. ഓരോ സമയത്തും ഓരോ ന്യായം പറഞ്ഞ് രക്ഷപെടുന്ന സമീപനം ആണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ജനുവരി 17 ന് ചീഫ് എന്‍ജിനീയറെ നേരില്‍ കണ്ട് വിശദമായ നിവേദനം നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ച് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരുമായി അസോസിയേഷന്‍ ഭാരവാഹികളും വാര്‍ഡ് കൗസിലര്‍ അഡ്വ. രാഖി രവികുമാറും സംസാരിച്ചു. 24 മണിക്കൂര്‍ വെള്ളം ലഭ്യമാക്കാന്‍ നിലവില്‍ പ്രയാസം ഉണ്ട് എന്നും സ്മാര്‍ട്ട് റോഡ് പണി തീരുന്ന മുറയ്ക്ക് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കും അതോടെ വെള്ളത്തിന്റെ പ്രശ്‌നം തീരും. അതുവരെ നിലവില്‍ ലഭിക്കുന്നതിനേകാള്‍ കൂടുതല്‍ സമയം വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ടാങ്കുകള്‍ എല്ലാം നിറയുന്ന സാഹചര്യം ഉറപ്പാക്കും എന്നും പറഞ്ഞു.
പക്ഷേ, ഒരു പുരോഗതിയും ഉണ്ടായില്ല. ബഹു ജലവിഭവ വകുപ്പ് മന്ത്രിക്കും അഡ്വ. ആന്റണി രാജു എം.എല്‍.എ.ക്കും അസോസിയേഷന്‍ നിവേദനം നല്‍കി എം.എല്‍.എ.ക്ക് വാട്ടര്‍ അതോറിറ്റി അധികൃതര്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കും എന്ന് ഉറപ്പു നല്‍കിയതായി അദ്ദേഹം ഞങ്ങളെ അറിയിച്ചു. എന്നാല്‍, അതിനുശേഷം നിലവില്‍ ലഭിച്ചിരുന്ന വെള്ളം പോലും ലഭിക്കാത്ത അവസ്ഥ ആണ് കഴിഞ്ഞ ആഴ്ച USRA 1 മുതല്‍ 7 വരെ വീടുകള്‍ ഉള്ള സ്ട്രീറ്റില്‍ തുടര്‍ച്ചയായി 4 ദിവസങ്ങള്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല ഇവിടുത്തെ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് നിരന്തരം അസിസ്റ്റന്റ് എന്‍ജിനീയരുടെ ഫോണില്‍ WhatsApp സന്ദേശം നല്‍കുകയും അദ്ദേഹം അതിന് ചില പ്രതികരണങ്ങള്‍ നടത്തുകയും ചെയ്യും എല്ലാതെ ആളുകള്‍ക്ക് കൂടി വെള്ളം കിട്ടാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. 4 ദിവസങ്ങളായി വെള്ളം ലഭിക്കാത്ത വിവരം അറിയിച്ചപ്പോള്‍ അവിടെ പൈപ്പില്‍ ലീക്ക് ഉണ്ടോ എന്ന് സംശയിക്കുന്നു എന്ന മറുപടി ആണ് കിട്ടിയത്. സഹികെട്ട് അവിടുത്തെ താമസക്കാര്‍ ചിലര്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ കണ്ട് പരാതി പറയാന്‍ പോയപ്പോള്‍ അവരോട് അദ്ദേഹം തട്ടി കയറുകയും അധിക്ഷേപിക്കുകയും ചെയ്തു ഇങ്ങനെയൊക്കെ പറ്റൂ, നിങ്ങള്‍ എന്താന്ന് വച്ചാല്‍ ചെയ്യു എന്ന് ധിക്കാരത്തോടെ സംസാരിച്ചു അവരെ ഇറക്കി വിട്ടു. വാട്ടര്‍ അതോറിറ്റിയുടെ അയല്‍ക്കാര്‍ ആണ് ഉദാര ശിരോമണി റോഡ് നിവാസികള്‍. അവരോട് കടുത്ത അവഗണനയും ക്രൂരതയും ആണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്വീകരിക്കുത.് ഇതില്‍ പ്രതിഷേധിച്ച് 28/2/24 ബുധനാഴ്ച ഉദാര ശിരോമണി റോഡ് നിവാസികള്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...