ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി

ഡൽഹി: തമിഴ്നാട് കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി… പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ നടത്തിയ പരാമർശത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിമർശനം… വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്നും മന്ത്രിയായിരിക്കുമ്പോൾ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
തമിഴ്‌നാടിന് കേന്ദ്രം പണം നൽകാത്തതിന് പിന്നാലെ തങ്ങൾ ആരുടെയും അച്ഛന്റെ പണം ചോദിക്കുന്നില്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾ അടക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ഉദയനിധി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അച്ഛനെയോ അമ്മയെയോ കുറിച്ച് സംസാരിക്കാൻ പാടില്ലെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്ന് അദ്ദേഹം ഓർക്കണമെന്നും നിർമല സീതാരാമൻ പ്രതികരിച്ചു.
“അദ്ദേഹം അച്ഛന്റെ പണത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അച്ഛൻ്റെ സ്വത്ത് ഉപയോ​ഗിച്ചാണോ അദ്ദേഹം അധികാരത്തെ ആസ്വദിക്കുന്നത്? എനിക്ക് അങ്ങനെ ചോദിക്കാമോ? അവനെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്, അതിനാൽ ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നില്ലേ? രാഷ്ട്രീയത്തിൽ അച്ഛനെയോ അമ്മയെയോ കുറിച്ച് സംസാരിക്കാൻ പാടില്ല”, നിർമല പറഞ്ഞു.
രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇനിയും വളർച്ചയുണ്ടാകേണ്ടിയിരിക്കെ വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം. കേന്ദ്രം ഇതിനകം തമിഴ്നാടിന് 900 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും അത് തന്റെ അച്ഛന്റെയോ അദ്ദേഹത്തിന്റെ പിതാവിന്റെയോ പണമല്ലെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു

Read More:- ‘നാവ് ഉപ്പിലിട്ടു വെച്ച മന്ത്രി മിണ്ടിയല്ലോ’; വി.ഡി. സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...