‘തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും’; ടിഎൻ പ്രതാപൻ

തൃശൂർ: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ബിജെപി വ്യാപകമായി കള്ളവോട്ട് ചേർത്തതായി ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ. പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാർ ഉൾപ്പെടെ ഉണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികളെ വരെ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും ആകെ 28000ത്തിലധികം കള്ളവോട്ടുകളാണ് ബിജെപി ചേർത്തതെന്നും പ്രതാപൻ ആരോപിച്ചു.വിഷയത്തിൽ കളക്‌ടർക്ക് പരാതി നൽകിയെന്നും പ്രതാപൻ പറയുന്നു. ‘28000ത്തോളം വ്യാജ വോട്ടുകൾ ചേർത്തിരിക്കുന്നു. അവരിൽ പലരും മറ്റ് പല മണ്ഡലങ്ങളിലും വോട്ടുള്ളവരാണ്. സുരേഷ് ഗോപിയുടെ കൂടെ നടക്കുന്ന ജീവനക്കാരുടെ വോട്ട്, ആലത്തൂർ മണ്ഡലത്തിൽ പലയിടത്തുള്ള ബിജെപി പ്രവർത്തകരുടെ വോട്ട്, അന്യസംസ്ഥാന തൊഴിലാളികളുടെ വോട്ട് പണംകൊടുത്ത് ഇതിൽ ചേർത്തിട്ടുണ്ട്’ പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.’വളരെ ഗുരുതരമാണ് ഈ ജില്ലയിലെ കള്ളവോട്ട്. ഞങ്ങളുടെ പാർട്ടിയുടെ ബൂത്ത് ലെവൽ ഏജന്റുമാർ കൃത്യമായി നടത്തിയ സൂക്ഷ്‌മ പരിശോധനയിലാണ് ഞങ്ങൾക്ക് ഇക്കാര്യം കണ്ടുപിടിക്കാൻ കഴിഞ്ഞത്. ഇതിൽ ഭൂരിഭാഗം ബിഎൽഒമാർ ഭൂരിപക്ഷവും സിപിഎം അനുകൂലികളാണ്. അത്തരത്തിൽ ഇതിൽ അവരുടെ പങ്കും അന്വേഷിക്കണം. ഇതിൽ കൂട്ടുനിന്ന ജീവനക്കാരെ ഉടൻ സസ്‌പെൻഡ് ചെയ്യണം’ പ്രതാപൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...