വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ

മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി. സുരഭിക്കവലയിൽ പാലമറ്റത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ വീട്ടിലെ ആടിനെ കടുവ കൊന്നുതിന്നു. ഈ ആഴ്ച രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെ പാതി ഭക്ഷിച്ച നിലയില്‍ ആടിന്റെ ജഡം കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ച താ​ന്നി​തെ​രു​വി​ൽ ക​ടു​വ പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു തിന്നിരുന്നു. താ​ന്നി​തെ​രു​വ് താ​ഴെ​ത്തേ​ട​ത്ത് ശോ​ശാ​മ്മ​യു​ടെ പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് പിടികൂടാൻ കൂട് സ്ഥാപിച്ചത്. എന്നാൽ വീണ്ടും കടുവയുടെ ആക്രമണം തുടരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...