തിരുവനന്തപുരം: സപ്ലൈക്കോ വിലവര്‍ധന പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സമിതിയെ രൂപികരിച്ചത്. സപ്ലൈകോ എംഡി, സിവില്‍ സപ്ലൈസ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് ഭക്ഷ്യവകുപ്പിന് കൈമാറും.
അടുത്തിടെയാണ് സപ്ലൈകോയില്‍ വില്‍ക്കുന്ന പതിമൂന്ന് ഇന അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാന്‍ ഇടതുമുന്നണിയോഗം അനുമതി നല്‍കിയിരുന്നു. ഇത് കൃത്യമായി പഠിക്കാനും എത്ര ശതമാനം വില കൂട്ടണമെന്ന് തീരുമാനിക്കാനുമാണ് സമിതിയെ നിയമിച്ചിരിക്കുന്നത്.