ഉപരിപഠനത്തിനായി വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രീതിയിലുള്ള വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലസ് ടുവിന് ശേഷവും, ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷവും ഏതെങ്കിലും വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനെടുത്ത് പഠനം തുടരാനാണ് പല വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത്. യു.കെ, യു.എസ്.എ, കാനഡ തുടങ്ങിയ സ്റ്റഡി ഡെസ്റ്റിനേഷനുകളോടൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ജര്‍മ്മനി. ജര്‍മ്മന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വിന്റര്‍ സെമസ്റ്ററില്‍ ഏകദേശം 370,000 അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് കണ്ടെത്തല്‍. ഇതോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യം എന്ന നിലയില്‍ ആസ്‌ട്രേലിയയെ മറികടക്കാനും ജര്‍മ്മനിക്കായി. ഇപ്പോള്‍ യു.എസ്സിനും, യു.കെയ്ക്കും പുറകില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ജര്‍മ്മനി.