കൊല്ലങ്കോട്: ശുദ്ധജല പൈപ്പ് തകർന്ന് 100 കുടുംബങ്ങൾക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഗതാഗത പ്രതിസന്ധിക്കും കാരണമായി. മേട്ടുപാളയം – ചെങ്ങം പൊറ്റ – ആനമാറി റോഡിലാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണ് നീക്കുന്നതിനിടെ പൈപ്പ് തകർന്നത്. വെള്ളം പാഴായത് കൂടാതെ ആനമാറി റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു.
ചെങ്ങംപൊറ്റ – ആനമാറി റോഡ് നവീകരണത്തിലെ അപാകതയും റോഡ് നവീകരണം വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.#water-supply