മലപ്പുറം: കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികളാണ് ചികിത്സ തേടിയിരുന്നത്. ഇതില്‍ 4 കുട്ടികളെ പരിശോധിച്ചതില്‍ ഷിഗല്ല സ്ഥിരീകരിച്ചു. മറ്റ് കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് ഷിഗല്ല രോഗം പടരുക. നിലവില്‍ ആരും ചികിത്സയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ആര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.