ഷാർജ: പുതുവത്സരദിനമായ ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ ഭരണകൂടം. എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കാണ് അവധഇ… ഞായറാഴ്ച മാനവ വിഭവ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്.
വെള്ളി, ശനി, ഞായർ സർക്കാർ ജീവനക്കാർക്ക് അവധിയായതിനാൽ ഫലത്തിൽ നാലു ദിവസം അവധി ലഭിക്കും. അവധിക്കുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഫിസുകൾ പ്രവർത്തിക്കുക. ദുബൈ സർക്കാറും നേരത്തേ ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചിരുന്നു.
Read More:- റിക്രൂട്ട്മെന്റ് തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം