കടൽപ്പായൽ ഉത്പന്നങ്ങൾ വിപണിയിലേക്ക്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കടൽപ്പായലിൽ നിന്ന് വികസിപ്പിച്ച രണ്ട് പ്രകൃതിദത്ത ഉത്പന്നങ്ങൾ വിപണിയിലേയ്ക്ക്. വൈറസുകൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്ട്, രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ നിയന്ത്രണവിധേയമാക്കുന്ന കടൽമീൻ ആന്റിഹൈപർകൊളസ്‌ട്രോളമിക് എക്‌സ്ട്രാറ്റുമാണ് വിപണിയിലെത്തുന്നത്.

ഉത്പന്നങ്ങൾ വ്യാവസായികമായി നിർമ്മിച്ച് പയനിയർ ഫാർമസ്യൂട്ടിക്കൽസാണ് വിൽപ്പന നടത്തുക. സാങ്കേതികവിദ്യ കൈമാറുനുള്ള കരാറിൽ സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണനും പയനിയർ ഫാർമസ്യൂട്ടിക്കൽസ് മാനേജിംഗ് പാർട്ണർ ജോബി ജോർജും ഒപ്പുവച്ചു.

കടൽപ്പായലിൽ അടങ്ങിയ ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ചാണ് ഉത്പന്നങ്ങൾ വികസിപ്പിച്ചത്. സാർസ് കോവി 2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറൽ ഗുണങ്ങളടങ്ങിയതാണ് കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്ട്. കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഉത്പന്നങ്ങൾ വികസിപ്പിക്കാൻ നേതൃത്വം നൽകിയ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് വിഭാഗം മേധാവി ഡോ. കാജൽ ചക്രവർത്തി പറഞ്ഞു. കൊവിഡ് വൈറസ് ബാധയുടെ വ്യാപ്തി കുറയ്ക്കാനും അമിതമായ സൈറ്റോകൈൻ ഉത്പാദനം നിയന്ത്രിച്ച് പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കും.

രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോളും കൊഴുപ്പും നിയന്ത്രിക്കാൻ സഹായിക്കുന്ന കടൽപ്പായലിലെ ചേരുവകൾ ഉപയോഗിച്ച് വികസിപ്പിച്ചതാണ് കടൽമീൻ ആന്റിഹൈപർകൊളസ്‌ട്രോളമിക് എക്‌സ്ട്രാറ്റ്.

Read more- ഹോട്ടൽ അടപ്പിച്ച് ആരോഗ്യ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...