മോഷ്ടിച്ച സ്കൂട്ടറുമായി യാത്ര ചെയ്യുന്നതിനിടെ അപകടം; പ്രതി പിടിയിൽ

മങ്കട : മോഷ്ടിച്ച സ്കൂട്ടറുമായി കടന്നു കളയുന്നതിനിടെ അപകടത്തിൽപ്പെട്ട പ്രതി പിടിയിൽ. തിരുവനന്തപുരം വിളപ്പിൽ തോട്ടരികത്ത് രതീഷ് ഭവനിൽ രതീഷ് (28) മങ്കട പൊലിസിൻ്റെ പിടിയിലായി. വള്ളിക്കാപ്പറ്റ സ്വദേശി മൊയ്തീൻ കുട്ടിയുടെ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. വെള്ളിലയിൽ വെച്ച് പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപ്പെട്ട വിവരം ലഭിച്ച് രക്ഷാപ്രവർത്തനത്തിനെത്തിയ മങ്കട ട്രോമാ കെയർ പ്രവർത്തകരായ നസീം, സമദ് എന്നിവർ പ്രതിയുടെ സംസാരത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടപ്പോൾ പൊലിസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമായത്.


തലക്കും, കാലിനും പരുക്കേറ്റ പ്രതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശുശ്രൂഷ നൽകിയതിനു ശേഷം കോടതിയിലെത്തിച്ച് റിമാൻ്റ് ചെയ്തു. കടയ്ക്കൽ, കൂടൽ, പൂജപ്പുര, വളാഞ്ചേരി, തമിഴ്നാട്ടിലെ പൂതപാണ്ടി എന്നിവിടങ്ങളിലുൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രതീഷ് എന്ന് പൊലിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...