സൗദിയിലുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; നിയമം കടുപ്പിക്കുന്നു, ഇനി ശ്രദ്ധിച്ചില്ലെങ്കിൽ 11,000 രൂപ പിഴയായി എത്തും

റിയാദ്: കനത്ത ചൂടിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി പോകുകയും പിന്നാലെ അപകടങ്ങൾ ഉണ്ടാകുന്നതും ഗൾഫ് രാജ്യങ്ങളിൽ സ്ഥിര സംഭവമാണ്. കുട്ടികളെ തനിച്ചിരുത്തി പോകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. യുഎഇയിൽ ഇത്തരം സംഭവങ്ങളിൽ കുട്ടികൾ മരണപ്പെടുന്നത് പതിവായതോടെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 10,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കുമെന്നാണ് യുഎഇ ഭരണകൂടം നൽകുന്ന മുന്നറിയിപ്പ്.

ഇപ്പോഴിതാ യുഎഇക്ക് പിന്നാലെ സൗദി അറേബ്യയും നിയമം ശക്തമാക്കാൻ ഒരുങ്ങുകയാണ്. കുട്ടികളെ കാറിൽ തനിച്ചാക്കി പോകുന്നവരിൽ നിന്ന് 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്നാണ് സൗദി അറേബ്യ ജനറൽ ഡയറക്ട്രേറ്റ് അറിയിച്ചത്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചിരുത്തുന്നവർക്കാണ് പിഴ ഒടുക്കേണ്ടി വരിക.

യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ പിഴ കർശനമാക്കിയിരിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങളിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പ്രത്യേക സീറ്റുകൾ ഒരുക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി സൗദി അറേബ്യ അടുത്ത കാലത്തായി ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, യുഎഇയിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലായ് വരെ ലോക്ക് ചെയ്ത കാറിനുള്ളിൽ തനിച്ചിരുന്ന 36 കുട്ടികളെ റെസ്‌ക്യൂ സംഘം കണ്ടെത്തിയിരുന്നു. കുറച്ച് സമയത്തേക്കാണെങ്കിൽ കൂടിയും കുട്ടികളെ എസി ഓണാക്കി കാറിലിരുത്തി പോകുന്നത് വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലത്ത് പത്ത് മിനിറ്റ് കാർ പാർക്ക് ചെയ്യുമ്പോൾ കാറിനകത്തെ താപനില പത്ത് ഡിഗ്രി വർദ്ധിക്കും. ഈ സമയത്തെ താപനില കാറിനകത്തെ ചൂട് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇത് കുട്ടികൾക്ക് സൂര്യാഘാതം എൽക്കാൻ കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...