ഭരതന്നൂര്‍ സ്റ്റേഡിയത്തിനും ആലന്തറ നീന്തല്‍ക്കുളത്തിനും നവീകരണങ്ങള്‍ക്ക് തുക അനുവദിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ന്ത​റ നീ​ന്ത​ല്‍ക്കു​ളവും പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ത​ന്നൂ​ര്‍ സ്റ്റേ​ഡി​യവും ആ​ധു​നി​ക രീ​തി​യി​ല്‍ നിര്‍മി​ക്കു​ന്ന​തി​നാ​യി ഓ​രോ കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഡി.​കെ.മു​ര​ളി.​

ഭ​ര​ത​ന്നൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​നാ​യി ഫു​ട്‌​ബാ​ള്‍, വോ​ളി​ബാ​ള്‍, ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്റ​ണ്‍, ക​ബ​ഡി എ​ന്നി​വ ക​ളി​ക്കു​ന്ന​തി​നു​ള്ള മ​ള്‍ട്ടി കോ​ര്‍ട്ട് സം​വി​ധാ​നം, മൂന്നു ത​ട്ടു​ക​ളാ​യി ക​രി​ങ്ക​ല്ലി​ല്‍ സ​ജ്ജീ​ക​രി​ച്ച സ്റ്റെ​പ് ഗ്യാ​ല​റി, ലൈ​റ്റി​ങ്​ തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​കും എന്ന് എം.​എ​ല്‍.​എ അ​റി​യി​ച്ചിരുന്നു. നി​ല​വി​ലു​ള്ള ശു​ചി​മു​റി​ക​ള്‍, ചു​റ്റു​മ​തി​ല്‍, സ്റ്റേ​ജ് എ​ന്നി​വ​യും ന​വീ​ക​രി​ക്കും.

വെ​ഞ്ഞാ​റ​മൂ​ട്, നെ​ല്ല​നാ​ട്, പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ദീ​ര്‍ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു ആ​ല​ന്ത​റ നീ​ന്ത​ല്‍ക്കു​ളം ന​വീ​ക​രി​ക്കു​ക എ​ന്ന​ത്. ശോചനീയാ​വ​സ്ഥ​യി​ലാ​യി​രു​ന്ന നി​ല​വി​ലു​ള്ള നീ​ന്ത​ല്‍ക്കു​ളം അ​പ്‌​ഗ്രേ​ഡ് ചെ​യ്യും.​ അതോ​ടൊ​പ്പം പൂ​ളി​നു ചു​റ്റും ഇ​ന്റ​ര്‍ലോ​ക്ക്, റോ​ഡി​ല്‍ നി​ന്നു​ള്ള നടപ്പാ​ത, ഡ​ക്ക് ഏ​രി​യ, ഫെ​ന്‍സി​ങ്​ എ​ന്നി​വ​യു​ടെ നി​ര്‍മാ​ണ​വും പ്ലാ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​ട​ന്‍ ത​ന്നെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി പു​തു​വ​ര്‍ഷാ​രം​ഭ​ത്തോ​ടെ ടെ​ൻ​ഡ​ര്‍ ചെ​യ്ത് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും എം.എ​ല്‍.​എ അ​റി​യി​ച്ചു.#renovations

Read more- പു​തു​ക്കോ​ട്ട​യി​ല്‍ ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​പ​ക​ടത്തിൽ അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...