ലക്ഷ്മി രേണുക
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റിനെ മാറ്ററമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ 40 ദിവസത്തോളമാണ് തെരുവില്‍ സമരം ചെയ്തത്. രാജ്യം മുഴുവൽ അവരുടെ പോരാട്ടത്തെ പിന്തുണച്ചു. പക്ഷെ ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രസിഡന്‍റായത് ബ്രിജ്ഭൂഷണ്‍ സിംഗിന്‍റെ അടുത്ത അനുയായിയായ സഞ്ജയ് കുമാർ സിംഗ് പ്രസിഡന്‍റാവുന്നു.
ഗുസ്തി താരങ്ങള്‍ 40 ദിവസത്തോളം പോരാടിയപ്പോൾ ഒരുപാട് ചർച്ചകൾ നടത്തി മാധ്യമങ്ങളുടെയും ഗുസ്തി താരങ്ങളുടെയും കണ്ണിൽ പൊടിയിട്ട് രക്ഷപെടുകയായിരുന്നു അമിത് ഷാ ചെയ്തത്. നടപടി എടുക്കാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ 7 വനിത താരങ്ങളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം നേരിടുന്ന ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നത് എന്തിന്റെ പേരിലാണെന്ന് കേന്ദ്രത്തിന് ഉത്തരമില്ലായിരുന്നു. അന്ന് ലൈംഗിക അതിക്രമ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റി പറയാനുണ്ടായ സാഹചര്യവും ജനങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു. പരാതികാരിയെകൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചതും ആരെ സംരക്ഷിക്കാനാണെന്നത് പകൽ പോലെ വ്യക്തമാണ്.
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ പാനല്‍ ആധികാരിക വിജയം നേടിയതോടെ കടുത്ത തീരുമാനമാണ് ഗുസ്തി താരം സാക്ഷി മാലിക് സ്വീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
2016ലെ റിയോ ഒളിംപിക്സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് ഇനി രാജ്യത്തിനായി ഗുസ്തിയില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ് കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ച് മടങ്ങിയത്.
Read more- ദളിത് വിഭാഗത്തെ അവഹേളിച്ച കൃഷ്ണ കുമാർ കുരുക്കിൽ