പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിയത് പരിഗണിച്ച് ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കാൻ തീരുമാനം. ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ ദർശനസമയം ദിവസവും ഒരു മണിക്കൂർ വീതം വർദ്ധിപ്പിക്കും. ദർശന സമയം കൂട്ടുന്നത് സംബന്ധിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രി കണ്ഠര് മഹേഷ് മോഹനരും ചർച്ച നടത്തിയിരുന്നു. പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിയത് പരിഗണിച്ച് ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കാൻ തീരുമാനം. ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ ദർശനസമയം ദിവസവും ഒരു മണിക്കൂർ വീതം വർദ്ധിപ്പിക്കും. ദർശന സമയം കൂട്ടുന്നത് സംബന്ധിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രി കണ്ഠര് മഹേഷ് മോഹനരും ചർച്ച നടത്തിയിരുന്നു.
ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ദർശന സമയം വർദ്ധിപ്പിക്കണമെന്ന ഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു.
തീരുമാനത്തിന് പിന്നാലെ മൂന്നു മണിയ്ക്ക് മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ക്ഷേത്രനട തുറന്നു. ഒരു മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ഭക്തർക്ക് ദിവസവും 18 മണിക്കൂർ ദർശനത്തിനായി ലഭിക്കും.
പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് ദേവസ്വം ബോർഡ് വിലയിരുത്തുന്നത്. സ്പോട്ട് ബുക്കിംഗ് അവസാനിപ്പിച്ച് തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് പറയുന്നത്. വെർച്ച്വൽ ക്യൂ എൺപതിനായിരം ആക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തീരുമാനമായിട്ടില്ല. എരുമേലി- നിലയ്ക്കൽ റൂട്ടിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.