പൗരപ്രമുഖൻ ആവാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്? വിവരാവകാശത്തിന് മറുപടി ഇങ്ങനെ

കൊല്ലം: പൗരപ്രമുഖൻ ആവാൻ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ല എന്നറിയിച്ചുകൊണ്ട് സർക്കാരിന്റെ മറുപടി. കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പറായ കുമ്മിൾ ഷമീർ നവംബറിൽ നൽകിയ അപേക്ഷക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ മറുപടി നൽകിയത്.
നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കൊപ്പം പൗരപ്രമുഖർക്ക് പ്രഭാതഭക്ഷണമൊരുക്കിയ പശ്ചാത്തലത്തിലായിരുന്നു ഷമീർ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയത്. പൗരപ്രമുഖൻ ആവാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്? പൗരപ്രമുഖൻ ആവാൻ ആവശ്യമായ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കുക എന്നീ ചോദ്യങ്ങളാണ് ഷമീർ ഉന്നയിച്ചത്.


സൂചനയിലെ അപേക്ഷയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. താങ്കൾ ആവശ്യപ്പെട്ട വിവരങ്ങൾ ചീഫ് സെക്രട്ടറിയുടെ കാര്യാലയത്തിൽ സൂക്ഷിക്കപ്പെടുന്ന രേഖകളിൽ ഉൾപ്പെടുന്നില്ല. മാത്രവുമല്ല താങ്കളുടെ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള ‘പൗരപ്രമുഖൻ ആവുന്നതിന് എവിടെയാണ് അപേക്ഷ നൽകേണ്ടത്?’, ‘പൗരപ്രമുഖർ ആവുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കുക’ എന്നീ ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 2 (എഫ്)ൽ നിർവചിച്ചിട്ടുള്ള വിവരം എന്ന പരിധിയിൽ വരുന്നതല്ലെന്നും അറിയിക്കുന്നു….

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...