റി​ക്രൂ​ട്ട്മെ​ന്റ് ത​ട്ടി​പ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

മസ്കറ്റ്: വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മുന്നറിയി​പ്പ്.

ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​യ​മ​വി​രു​ദ്ധ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ നി​ര​വ​ധി​യാ​ണ്. കേ​ര​ള​ത്തി​ല​ട​ക്കം ഇ​ത്ത​രം വ്യാ​ജ​കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​ർ വ്യാ​ജ​വും നി​യ​മ​വി​രു​ദ്ധ​മാ​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ​നി​ന്ന് വ​ൻ തു​ക​ക​ൾ ഈ​ടാ​ക്കു​ക​യും ചെ​യ്യും.

ഫേ​സ്ബു​ക്ക്, വാ​ട്ട്‌​സ്ആ​പ്, ടെ​ക്‌​സ്‌​റ്റ് മെ​സേ​ജു​ക​ൾ വ​ഴി​യാ​ണ് ഇ​ര​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. കൃ​ത്യ​മാ​യ ഓ​ഫി​സോ വി​ലാ​സ​മോ ഉ​ണ്ടാ​കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നോ ത​ട്ടി​പ്പു​കാ​രെ ക​ണ്ടെ​ത്താ​നോ സാ​ധി​ക്കാ​റി​ല്ല.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​സ്രാ​യേ​ൽ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സംഘങ്ങൾ വ്യാ​പ​ക​മാ​ണ്. വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​ശേ​ഷം മ​റ്റു ജോ​ലി​ക​ൾ​ക്ക് പ്രേ​രി​പ്പി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ അ​ടു​ത്തി​ടെ ല​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

Read more- റി​ക്രൂ​ട്ട്മെ​ന്റ് ത​ട്ടി​പ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...