തിരുവനന്തപുരം: എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണ സമ്മതംനൽകിയെന്ന ജെഡിഎസ് തലവൻ എച്ച് ഡി ദേവ ഗൗഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെളിപ്പെടുത്തലോട് കുടി ബി.ജെ.പി പിണറായി അന്തര്‍ധാര മറനീക്കി പുറത്ത് വന്നെന്നും. രണ്ടാം പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കുട്ടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബി.ജെ.പി പിണറായി അന്തര്‍ധാരയുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് കൃഷ്ണന്‍കുട്ടി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത്. നിയമപ്രകാരം കേരള ഘടകം ഇപ്പോഴും ബി.ജെ.പി ഘടകക്ഷിയായ ജെ.ഡി എസ്സിന്റെ ഭാഗമാണ് എന്നിട്ടും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ എല്ലാ പേര്‍ക്കും മനസ്സിലായി. രണ്ടാം പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കുട്ടിയാണ് എന്ന് ഞാന്‍ അന്ന് പറഞ്ഞപ്പോള്‍ പിണറായി തന്നെ കളിയാക്കുകയായിരുന്നു. പിണറായി സ്വര്‍ണ്ണ കേസും ലാവിലില്‍ കേസ്സുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്. കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ ബി ജെ പി ഉയര്‍ത്തിയ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയത്താട് കേരളത്തില്‍ പിണറായിയും സി പി എം കൈകോര്‍ക്കുകയായിരുന്നു. ഗൗഡയുടെ വെളിപ്പെടുത്ത ലോട് കൂടി പിണറായുടെ പൊയ്മുഖം അഴിഞ്ഞ് വീണെന്നും ചെന്നിത്തല വിമര്‍ശിച്ചു