ബംഗളൂരു: രാമനും ഹനുമാനും ദേവന്മാരല്ലെന്ന് സമൂഹ മാധ്യമ പോസ്റ്റിട്ട 17കാരനായ ദലിത് വിദ്യാർഥിക്ക് ഹിന്ദുത്വ പ്രവർത്തകരുടെ മർദനം. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബിദറിലെ ഹുംനാബാദിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ പകർത്തി സമൂഹ മാധ്യമത്തിലിടുകയായിരുന്നു. പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പുകളടക്കം ചുമത്തിയാണ് കേസ്.#dalit