ഡൽഹി: ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ തള്ളി. ഇത് രണ്ടാം തവണയാണ് കൂടിക്കാഴ്ചക്കുള്ള ക്ഷണം ഖാർഗെ നിരസിക്കുന്നത്. ഡൽഹിക്ക് പുറത്തായതിനാൽ കൂടിക്കാഴ്ച സാധിക്കില്ലെന്ന് ഖാർഗെ കത്തിലൂടെ അറിയിച്ചു.
ഡിസംബർ 25ന് കൂടിക്കാഴ്ച നടത്താനായാണ് ജഗ്ദീപ് ധൻകർ മല്ലികാർജുർ ഖാർഗെയെ ക്ഷണിച്ചത്. വൈകിട്ട് നാല് മണിക്ക് ഉപരാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
അതേസമയം, ചെയർമാൻ സഭയുടെ സംരക്ഷകനും പാർലമെന്‍ററി അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനുമാണെന്ന് മറുപടി കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും പാർലമെന്‍റ് അംഗങ്ങളുടെ പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കാനും പാർലമെന്റിലെ ചർച്ചകളിലൂടെയും മറുപടികളിലൂടെയും സർക്കാറിന്‍റെ ഉത്തരവാദിത്തം വഹിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും ചെയർമാൻ ബാധ്യസ്ഥനാണ്. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയത് ചരിത്രത്തിലെ തെറ്റായ തീരുമാനമാണെന്നും അത് പ്രതിപക്ഷത്തെ വേദനപ്പെടുത്തിയെന്നും ഖാർഗെ വ്യക്തമാക്കി.
Read more- പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷം