ജയ്പൂര്‍: രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് സൂചന. അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങളാണ് രാജസ്ഥാനിലെ തോൽവിയ്ക്ക് കാരണമെന്ന എ.ഐ.സി.സിയുടെ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.തോൽവിയുടെ സാഹചര്യത്തിൽ അശോക് ഗെഹ്ലോട്ടിന് പകരം പുതിയൊരാൾ വരണമെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം. ഹൈക്കമാന്‍ഡ് അടക്കം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
മധ്യപ്രദേശിൽ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കമൽനാഥിനെ ഇന്നലെ മാറ്റിയിരുന്നു. ഛത്തീസ്ഗഡിലും നേതൃസ്ഥാനങ്ങളിൽ മാറ്റം വരുത്തിയിരുന്നു.അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വലിയ തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. അതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലെ നേതൃമാറ്റത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
Read More:- സ്വപ്ന പദ്ധതികൾക്ക് തുടക്കമിട്ട് തെലങ്കാന സർക്കാർ