സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരളാ തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാൽ കേരള – കർണാടക തീരത്തിന് വിലക്ക് ബാധകമല്ല. തമിഴ്നാട്ടിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. 40 മുതല്‍ 45 കിലോ മീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. അടുത്തആഴ്ചമുതൽ തുലാവർഷം തുടങ്ങൻ സാധ്യതയുണ്ട്.