തെല്‍ അവിവ്: ഗസ്സയിലെ അല്‍ -ശിഫ ആശുപത്രിക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലെ ഇബ്നു സീന ആശുപത്രിയും വളഞ്ഞ് ഇസ്റാഈല്‍ സേന. 80 സൈനിക വാഹനങ്ങളുമായാണ് സേന ജെനിന് അഭയാര്‍ഥി ക്യാംപിലെ ആശുപത്രി വളഞ്ഞത്. ഇവിടെ നടത്തിയ ആക്രമണങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെനിന് അഭയാര്‍ഥി ക്യാംപില്‍ ഇസ്റാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആശുപത്രി ഒഴിയണമെന്ന് ഉച്ചഭാഷിണിയിലൂടെ ഇസ്റാഈല്‍ നിരന്തരം ഭീഷണിമുഴക്കുകയാണ്. രോഗികളെ വിട്ടുപോകാനാകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. വെസ്റ്റ് ബാങ്കിലെ തെരുവുകളും റോഡുകളുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഇസ്റാഈല്‍ സേന നിരന്തരം തകര്‍ക്കുകയാണ്. കഴിഞ്ഞ രാത്രി ആരംഭിച്ച ആക്രമണം വെള്ളിയാഴ്ചയാണ് അവസാനിച്ചത്.