പത്തനംതിട്ട: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ശബരിമല ദുരന്തക്കളമാക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. പിണറായി വിജയൻ സർക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണ്. ഉൾക്കൊള്ളാൻ പറ്റുന്നതിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി നൽകി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ 650 പൊലീസുകാരെ നിയോഗിച്ചപ്പോൾ പിണറായി വിജയന് സംരക്ഷണം നൽകാൻ 2500 പൊലീസുകാർ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അയ്യപ്പഭക്തരെ നിയന്ത്രിയ്ക്കാൻ 650 പൊലീസുകാരെയും കാരണഭൂതന്റെ വിഗ്രഹം സംരക്ഷിയ്ക്കാൻ 2500 പൊലീസുകാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. അനുഭവ പരിചയമില്ലാത്ത കോഴിക്കോട് ഡിസിപിയെ ശബരിമലയുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചത് പാളിച്ചയാണെന്നും രാഹുൽ മാങ്കുട്ടത്തിൽ കുറ്റപ്പെടുത്തി. പിണറായി സർക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണെന്നും മനുഷ്യ ദുരന്തം ശബരിമലയിലുണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.