സലാര്‍ കാണാൻ ആഗ്രഹിക്കുന്നവര്‍ക്കായി യുവ താരത്തിന്റെ ​ഗംഭീര ഓഫര്‍

പ്രഭാസ് നായകനാകുന്ന സലാറിന്റെ ആദ്യ ഷോ കാണാനാണ് കടുത്ത ആരാധകരുടെ കാത്തിരുപ്പ് … കൂട്ടത്തിൽ തെലുങ്കിലെ ശ്രദ്ധയാകര്‍ഷിച്ച യുവ താരം നിഖില്‍ സിദ്ധാര്‍ഥയുമുണ്ട്. എന്തായാലും സലാര്‍ വമ്പൻ ഹിറ്റ് ചിത്രമായി മാറുമെന്നാണ് പ്രതീക്ഷയും.
പാതിരാതിയിലെ സലാറിന്റെ ഫാൻസ് ഷോയ്‍ക്കായി താനും ഉണ്ടാകും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സൗജന്യമായി സലാറിന്റെ നൂറ് ടിക്കറ്റുകള്‍ താൻ നല്‍കാമെന്നും നിഖില്‍ സിദ്ധാര്‍ഥ വാഗ്‍ദാനം ചെയ്യുന്നു. തനിക്കൊപ്പം സലാര്‍ കാണാൻ അര്‍ദ്ധരാത്രി തിയറ്ററുകളില്‍ എത്തുന്ന കടുത്ത ആരാധകര്‍ക്ക് മാത്രമാണ് ടിക്കറ്റ് സൗജന്യമായി നല്‍കുക എന്നും പാൻ ഇന്ത്യൻ വിജയം നേടിയ കാര്‍ത്തികേയ അടക്കമുള്ള സിനിമകളിലെ നായകനായ നിഖില്‍ സിദ്ധാര്‍ഥ പറയുന്നു. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്.
നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം ‘സ്വയംഭൂ’ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു റിപ്പോര്‍ട്ടാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഭരത് കൃഷ്‍ണമാചാരിയാണ്. ‘സ്വയംഭൂ’ പ്രമേയം പുറത്തുവിട്ടിട്ടില്ല. ‘സ്വയംഭൂ’വും ഒരു പാൻ ഇന്ത്യൻ ചിത്രം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം ‘സ്‍പൈ’ ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ് നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ ‘സ്‍പൈ’ സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു ‘സ്‍പൈ’യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ സ്‍പൈയുടെ ഛായാഗ്രാഹണം. വിശാല്‍ ചന്ദ്രേശഖറായിരുന്നു സംഗീതം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...