പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി. പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി ഫൈസൽ ബാബുവിനെയാണ് മേലാറ്റൂർ പോലീസ് പിടികൂടിയത്. 2018ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിക്കുകയായിരുന്നു. ഇയാളെ മഞ്ചേരിയിലെ ലോഡ്ജിൽ വച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മേലാറ്റൂർ ഹൗസ് ഓഫീസർ കെ ആർ രഞ്ജിത്തും സംഘവുമാണ് പിടികൂടിയത്. പെരിന്തൽമണ്ണയിലെ സ്പെഷ്യൽ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ ചെയ്തു.