ഡല്‍ഹി: നീതി ആയോഗിലൂടെ സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് കലക്ടീവ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബി.വി.ആർ സുബ്രഹ്മണ്യം ആണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്ന് ശ്രീഗിരീഷ് ജലിഹല്‍ (റിപ്പോർട്ടേഴ്‌സ് കലക്ടീവ്) ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിങ്ങിനെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കവെയാണു നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ ധനകാര്യ കമ്മീഷനുമായി മോദി പിൻവാതിൽ ചർച്ചകൾ നടത്തി. പക്ഷെ സംസ്ഥാനത്തിന്റെ വിഹിതം തീരുമാനിക്കുന്ന നിതി ആയോഗ് ചെയർമാൻ വൈ.വി റെഡ്ഡി ഇക്കാര്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം ലൈവ് ആണെന്ന് മനസിലാക്കാതെയായിരുന്നു സുബ്രഹ്മണ്യത്തിന്‍റെ വെളിപ്പെടുത്തല്‍. സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം 32ൽനിന്ന് 42 ആക്കി വര്‍ധിപ്പിക്കുന്നത് തടയാനും മോദി ശ്രമിച്ചതായി വെളിപ്പെടുത്തലുണ്ട്. എന്നാല്‍, ഇക്കാര്യവും വിജയിച്ചില്ല.#modi