അടൂർ: ആരും നിർബന്ധിച്ചല്ല ആളുകൾ നവകേരള സദസ്സിനെത്തുന്നത്. എന്റെ നാടിന്റെ ഭാവി, എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്ന ബോധ്യത്തോടെയെത്തുന്നതാണവർ. എന്റെ നാട് തകർന്നുകൂടാ, കേരളം തകർന്നുകൂടാ എന്ന ബോധ്യത്തോടെയാണ് നവകേരള സദസ്സിലെത്തുന്ന പതിനായിരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ നിയോജകമണ്ഡലത്തിലെ സദസ്സിനെ അടൂർ വൈദ്യൻസ് ഗ്രൗണ്ടിൽ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.എല്ലാ കൂട്ടായ്മകളെയും കവച്ചുവെക്കുന്ന ജനക്കൂട്ടമാണ് സദസ്സുകളിൽ എത്തുന്നത്. എന്നാൽ, ഗ്രൗണ്ടുകൾക്ക് ഉൾക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയിലേറെയാണ് ഓരോ സദസ്സിലും ഒഴുകിയെത്തുന്നത്. കനത്ത മഴയുണ്ടായിട്ടും അടൂരിലും സ്ഥിതി വ്യത്യസ്തമായില്ല- മുഖ്യമന്ത്രി പറഞ്ഞു.