കൊച്ചി: മാസപ്പടി വിഷയത്തിൽ ഹൈക്കോടതിയുടെ നോട്ടീസ് അയക്കാനുള്ള നിർദേശത്തിൽ നോട്ടീസ് കോടതി അയക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം . കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും നോട്ടീസ് അയക്കണമെന്ന ഹൈക്കോടതിയുടെ നിർദേശമുണ്ടായത്.
നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടത്. നോട്ടീസ് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകർ സാധാരണ രീതിയിൽ റിപ്പോർട്ട് ചെയ്യണം. നിങ്ങൾ ആരെയെങ്കിലും കരിങ്കൊടി കാണിക്കാൻ കൊണ്ടുവന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ നടന്നത് പ്രത്യേകം അന്വേഷിക്കട്ടെ. മാധ്യമ പ്രവർത്തകരെ മർദിച്ചത് തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.