കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ; ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സർക്കാരിനെതിരെ രം​ഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ തന്നെയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷൻ നൽകാൻ പണമില്ല. നവ കേരള യാത്രയുടെ ലക്ഷ്യം എന്താണ്. നവ കേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആർഎസ് ശശികുമാർ ഗവർണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന്, ചീഫ് സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ റിപ്പോർട്ട് കൈമാറാൻ ഇതുവരെ തയ്യാറായിട്ടില്ല.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ സുപ്രിം കോടതിയുടെ സഹായം തേടുന്നത്. ഗവർണർക്കെതിരായ നിയമ പോരാട്ടത്തിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു എന്ന ഹർജിയുമായി സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ സുപ്രീംകോടതി ഇടപെടണമെന്ന ആവശ്യമാണ് സംസ്ഥാനത്തിനുള്ളത്.

സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാവശ്യെപ്പട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുന്നു. കേന്ദ്രസർക്കാരിന് കടമെടുപ്പ് പരിധികൾ ഇല്ലാതിരിക്കെയാണ് സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയിലാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ നടപടി.

കിഫ് ബി വായ്പകളേയും സംസ്ഥാന സർക്കാരിൻറെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിനെയും സർക്കാർ ചോദ്യം ചെയ്യുന്നുണ്ട്. അടിയന്തിരമായി 26000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഹർജിയിൽ പറയുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടാമെന്ന ഭരണഘടനയിലെ 131 ആം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളം ഹർജി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...