പട്‌ന : നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും. നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകുമോ എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനാന്‍ സമയം തേടി നിതീഷ്. രാവിലെ കൂടിക്കാഴ്ച നടത്താനാണ് സമയം തേടിയിരിക്കുന്നത്. രാവിലെ പത്തരയോടെ ജെ.ഡി.യു എം.പമാരുടെയും എം.എല്‍.എമാരുടെയും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഗവര്‍ണറെ കാണുക. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെയും തുടരാനുള്ള ശ്രമവും നിതീഷ് കുമാര്‍ നടത്തുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ആര്‍ജെഡി – കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കുകയും ഈ സ്ഥാനം ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കാനും നീക്കം നടത്തുന്നുണ്ട്.
ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരും ഇന്ന് ബിഹാറില്‍ എത്തുന്നുണ്ട്. അവധി ദിനമാണെങ്കിലും ബിഹാറിലെ സെക്രട്ടേറിയേറ്റ് ഇന്നും പ്രവര്‍ത്തിക്കും എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 9 മണിക്ക് ബി.ജെ.പി എം.എല്‍.എമാരുടെ യോഗവും നടക്കുന്നുണ്ട്.
ഏഴോളം കോണ്‍ഗ്രസ് എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നനണ് സൂചന. തങ്ങള്‍ക്ക് ചില കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്ന് ജെ.ഡി.യു ഇന്നലെ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എമാര്‍ കൂറുമാറുന്നത് തടയാനാണ് കോണ്‍ഗ്രസ് നീക്കം.
ഇന്നലെ മുഴുവന്‍ എം.എല്‍.എമാരും എത്താത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച യോഗം കോണ്‍ഗ്രസ് ഇന്ന് ചേരും. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എം.എല്‍.എമാരുടെ ചോര്‍ച്ച തടയുന്നതിന് ഒപ്പം ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ട് എ.ഐ.സി.സി നിയോഗിച്ച നിരീക്ഷകനായ ഭൂപേഷ് ബാഗലിന്റെ പട്‌ന സന്ദര്‍ശനത്തില്‍.
‘ഇന്‍ഡ്യ’ മുന്നണിയും മഹാഘട്ട്ബന്ധനും തകര്‍ത്ത് പുറത്തുപോകുന്ന നിതീഷ് കുമാര്‍ ഇന്ന് വൈകീട്ട് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ബംഗാള്‍ സന്ദര്‍ശനം മാറ്റിവെച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയും ബീഹാറില്‍ എത്തുന്നത്. നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടാല്‍ മറുനീക്കങ്ങള്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തതിലുള്ള ആര്‍.ജെ.ഡിയും ആസൂത്രണം ചെയ്യുന്നുണ്ട്.#nda