കോഴിക്കോട്: മരുതോംകരയില്‍ നിന്നുള്ള വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇക്കാര്യം ഐ.സി.എം.ആര് മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതില്‍ വലിയൊരു മുതല്‍കൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നത്. 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്. നിപയുടെ രണ്ടാം ഘട്ടം വലിയ രീതിയില്‍ ആളുകളെ ആശങ്കയിലാക്കിരുന്നു.