ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ സ​മ​രം: ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ന​ട​ത്തു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​വി​ധ യൂ​ണി​യ​നു​ക​ളു​മാ​യി സ​ർ​ക്കാ​ർ ഇ​ന്നു ച​ർ​ച്ച ന​ട​ത്തും. ഗ​താ​ഗ​ത​മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച.തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണു ച​ർ​ച്ച.
മോ​ട്ടോ​ര്‍ വാ​ഹ​ന ലൈ​സ​ൻ​സ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ദി​വ​സ​ങ്ങ​ളാ​യി സ​മ​ര​ത്തി​ലാ​യി​രു​ന്നു.13 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന് ശേ​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച​ത്.
ഈ ​മാ​സം 23 ന് ​സി​ഐ​ടി​യു​വു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ സ​മ​രം ക​ടു​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് മു​ന്നോ​ട്ടു​വ​ന്ന​ത്.
സ​മ​ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ടെ​സ്റ്റി​ന് എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ൽ പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.#DRIVING

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...