നവകേരള സദസ്; സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നവകേരള യാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് സ്റ്റേ. കോടതിയുടെ അനുമതിയില്ലാതെ ബസുകൾ വിട്ടുനൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ സ്‌കൂൾ ബസുകൾ ഉപയോഗിക്കാറുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. നവകേരള സദസിനെതിരെ സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കാസർകോട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്കൂളുകളുടെ പ്രവർത്തി ദിവസം ബസ് നവകേരള സദസിന് വേണ്ടി വിട്ടുകൊടുത്താൽ അത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും, മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.നവകേരള സദസ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്ന പൊതുജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു. നവംബർ പതിനെട്ടിനും ഡിസംബർ ഇരുപത്തിമൂന്നിനുമിടയിൽ നവകേരള സദസിന്റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസ് വിട്ടുനൽകണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ബസുകളുടെ ഇന്ധനച്ചെലവടക്കം സംഘാടക സമിതി വഹിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...