തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി കുത്തിക്കൊല്ലാന്‍ ശ്രമം. നെടുമങ്ങാട് സ്വദേശിനി രമ്യാ രാജീവിനാണ് കഴുത്തില്‍ കുത്തേറ്റത്. രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രമ്യയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ അക്രമിയായ ദീപക്കും കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച്ച രാവിലെ കാരയ്ക്കാമണ്ഡപത്തെ രമ്യയുടെ വീട്ടില്‍വെച്ചാണ് സംഭവമുണ്ടായത്. രമ്യയും പ്രതി ദീപക്കും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലിസ് പറയുന്നു. രമ്യയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോകാനാണ് ദീപക് രാവിലെ വീട്ടിലെത്തിയത്. തന്നോടൊപ്പം ഇറങ്ങിവരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്പ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.