ഉപയോക്താക്കള്‍ സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇനി ഒരു ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേ സമയം ലോഗിന്‍ ചെയ്യാനാകും. ഇവ രണ്ടും മാറി മാറി ഉപയോഗിക്കാനും സാധിക്കും. ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായതാണ് ഈ ഫീച്ചര്‍. നിലവില്‍ രണ്ട് സിം കാര്‍ഡുകളില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ വാട്ട്‌സ്ആപ്പ് ക്ലോണ്‍ ആപ്പ് എടുത്താണ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്നത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇതിനൊരു പരിഹാരമാണ്. ഒരേ ആപ്പില്‍ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാകും. അതേസമയം രണ്ട് അക്കൗണ്ടുകള്‍ക്കും രണ്ട് പ്രൈവസി സെറ്റിംഗ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സുമായിരിക്കും. വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിലും ഈ അപ്‌ഡേഷന്‍ എത്തിക്കഴിഞ്ഞു.