മലപ്പുറം: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്കാരം വിളയിൽ ഫസീലക്ക് നല്‍കും..മരണാനന്തര ബഹുമതി ആയാണ് നൽകുക.. മാപ്പിളകലാ രംഗത്ത് നല്കിയ സമഗ്രസംഭാവനകള്‍ മുൻനിർത്തിയാണ് പുരസ്കാരം. മറ്റ് അവാർഡുകൾ: ഇ.കെ.എം. പന്നൂര് (മാപ്പിളപ്പാട്ട് രചന), പുലാമന്തോള്‍ അബൂബക്കര്‍ (മാപ്പിളപ്പാട്ട് ആലാപനം), ആദം നെടിയനാട് (ഒപ്പന), ബീരാന്‍കോയ ഗുരുക്കള്‍ (കോല്‍ക്കളി), കുഞ്ഞി സീതിക്കോയ തങ്ങള്‍ (ഇതര മാപ്പിള കലകള്‍), തൃക്കുളം കൃഷ്ണന്‍കുട്ടി (സ്പെഷല്‍ ജൂറി അവാർഡ്- കഥാപ്രസംഗകലയിലൂടെ മാപ്പിളപ്പാട്ടിന്റെ ജനകീയവത്കരണത്തില്‍ വഹിച്ച പങ്കിന്). അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വൈസ് ചെയര്മാന് പുലിക്കോട്ടില്‍ ഹൈദരാലി, അംഗങ്ങളായ കെ.വി. അബൂട്ടി, രാഘവന് മാടമ്പത്ത്, സലീന സലീം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.