‘ഗവർണർ കലാപത്തിന് ശ്രമിക്കുന്നു’; മന്ത്രി വി ശിവൻകുട്ടി

ഗവര്‍ണർക്കെതിരെ രൂക്ഷ വിമർശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി.ശിവൻകുട്ടി. പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയ ഗവര്‍ണറുടെ നടപടി തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവർണർ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബ്ലഡി ഫൂൾ, റാസ്കൽസ് എന്നൊക്കെ വിളിക്കുന്നത് ഗവർണറുടെ സംസ്കാരമാണ്. ഒരു ഗുണ്ടാത്തലവൻ വെല്ലുവിളിക്കുന്നതുപോലെയാണ് ഗവർണർ ചെയ്തത്.

ഗവർണർ കേരളത്തിൽ കലാപത്തിന് ശ്രമിക്കുന്നു. മുഖ്യമന്ത്രിയെ ആവശ്യമില്ലാതെ പഴിചാരുന്നു. ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം. ഇന്ത്യയിലെ ഒരു ഗവർണറും ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്‌തത്‌. ആവശ്യമില്ലാതെയാണ് ഗവർണർ വാഹനത്തിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അദ്ദേഹം പദവിക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഗവർണർ പ്രതിഷേധത്തിനോട് പ്രോട്ടോകോൾ ലംഖിച്ച് പ്രതികരിക്കുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...