തെലങ്കാന റവന്യുമന്ത്രി പി.ശ്രീനിവാസ റെഡ്ഡിയും മന്ത്രി കെ.രാജനും കൂടിക്കാഴ്ച നടത്തി

തെലങ്കാന: മന്ത്രി കെ.രാജൻ തെലങ്കാന റവന്യുമന്ത്രി പി. ശ്രീനിവാസ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. യോഗത്തിൽ തെലങ്കാന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നവീൻ മിത്തൽ, കേരള സർവേ ഡയറക്ടർ സീറാം സാംബശിവ റാവു എന്നിവർ പങ്കെടുത്തു. സർവേ മേഖലയിൽ പരസ്പരമുള്ള സഹകരണം സംബന്ധിച്ച് ഇരു മന്ത്രിമാരും വിശദമായി ചർച്ച ചെയ്തു.

കേരളത്തിലെ ഹൗസിംഗ് രംഗത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും തെലങ്കാന മന്ത്രി ആരാഞ്ഞു. ലൈഫ് പദ്ധതിയെ കുറിച്ചും ഭവന നിർമാണ ബോർഡ് വഴി നടപ്പാക്കുന്ന ഗൃഹശ്രീ, ലോൺ ലിങ്ക്ഡ് സ്കീം മുതലായവ സംബന്ധിച്ചും മന്ത്രി കെ.രാജൻ വിശദീകരിച്ചു.

1936 നു ശേഷം സമഗ്രമായ ഒരു സെറ്റിൽമെൻ കേരളത്തിൽ കൊണ്ടുവരുന്നതിനാൽ ഇതിനായി വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു എല്ലാ പ്രവർത്തനങ്ങൾക്കും തെലങ്കാന സംസ്ഥാന സർക്കാരിന്റെ സഹകരണം ശ്രീനിവാസ് റെഡ്ഡി വാഗ്ദാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...