ഇസ്രായേലിനെ പിന്തുണച്ചു; മക്ഡൊണാൾഡ്സിന് തിരിച്ചടി

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണങ്ങളെ പിന്തുണച്ചത് തിരിച്ചടിയായെന്ന് മക്‌ഡൊണാൾഡ് സിഇഒ ക്രിസ് കെംപ്‌സിൻസ്‌കി. ഇസ്രായേൽ അനുകൂല നിലപാട് പരസ്യമായി സ്വീകരിച്ചതിന്റെ പേരിലുണ്ടായ ബഹിഷ്കരണം കമ്പനിക്ക് വൻ നഷ്ടമുണ്ടാക്കിയെന്നും ക്രിസ് വെളിപ്പെടുത്തി.

ഗസ്സയിൽ ബോംബാക്രമണം നടത്തുന്ന ഇസ്രായേൽ സേനക്ക് മക്ഡൊണാൾഡ്സ് സൗജന്യമായി ഭക്ഷണം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഗോളതലത്തിൽ ബഹിഷ്‍കരണ കാമ്പയിൻ തുടങ്ങിയത്. ഇതിനെ തുടർന്ന് മിഡിൽ ഈസ്റ്റിലെയും പുറത്തെയും വിപണികളിൽ വൻനഷ്ടമുണ്ടായി ക്രിസ് പറയുന്നു.

മക്‌ഡൊണാൾഡ്‌സും സ്റ്റാർബക്‌സും ഉൾപ്പെടെയുള്ള പാശ്ചാത്യ ഫാസ്റ്റ്‌ഫുഡ് ശൃംഖലകൾ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ഇസ്രായേലിന് സാമ്പത്തിക പിന്തുണ നൽകുന്നുവെന്നും ക്യാമ്പയിനുകൾ നടന്നു. അതെ സമയം ചിലർ വ്യാജവിവരങ്ങളും കമ്പനിക്കെതിരെയുള്ള ക്യാമ്പയിന് ആയുധമാക്കിയെന്നും ക്രിസ് പറയുന്നു.

അറബ് രാജ്യങ്ങളിൽ ഉൾപ്പടെ എല്ലാ രാജ്യങ്ങളിലും പ്രാദേശിക ഓപ്പറേറ്റർമാരുടെ പിന്തുണ​യോടെയാണ് മക്ഡോണാൾഡ്സ് പ്രവർത്തിക്കുന്നത്.ഇവി​ടങ്ങളിലെല്ലാം ആയിരക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കുന്നുണ്ടെന്നും ക്രിസ് പറയുന്നു.എന്നാൽ ഇസ്രായേൽ സേനക്ക് പിന്തുണ നൽകുന്നുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും ​​ഫ്രാഞ്ചൈസികൾ നിരസിച്ചു.#israel

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...