കേരളത്തിലെ സെനറ്റ് നിയമനം ആർ എസ്എസ് പട്ടിക പ്രകാരം : എം ബി രാജേഷ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം ബി രാജേഷ് ആരോപിച്ചു…. കേരളത്തിൻ്റെ സെനറ്റിലും ആർഎസ്എസ് നോമിനിയെ നിയമിക്കുന്നത് അതിൻറെ ഭാഗമായിട്ടാണ്. ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം എന്നും അദ്ദേഹം ട്ടൻ്റിഫോറിനോട് പറഞ്ഞു.

സംഘപരിവാറിന്റെ നേതൃത്വത്തിൽ ഭരണകൂടത്തിന്റെ എല്ലാ മേഖലയിലേക്കുള്ള കാവിവത്കരണം നടക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിൻറെ സെനറ്റിലും ആർഎസ്എസ് നോമിനിയെ നിയമിക്കുന്നത് അതിൻ്റെ ഭാഗമായിട്ടാണ്. വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തുടങ്ങിയ എല്ലാ മേഖലയിലും അത് നടക്കുന്നുണ്ട്.

ഗവർണർക്ക് എവിടെ നിന്ന് ഈ പട്ടിക കിട്ടി? ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം. കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ട്? ആർഎസ്എസുകാരെ സെനറ്റിലും മറ്റും നിയമിക്കുന്നതിൽ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ? ഗവർണർക്ക് മൗന പിന്തുണ നൽകുന്നതാണ് കോൺഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ ആർഎസ്എസ് റിക്രൂട്ട്മെൻ്റ് എന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...