ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കണമെന്ന് നൊബെല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യുസഫ്‌സായി. പലസ്തീന്‍ ജനതയെ സഹായിക്കാന്‍ 2.5 കോടി രൂപ ചാരിറ്റി സംഘടനകള്‍ക്ക് കൈമാറിയതായും മലാല ആവശ്യപ്പെട്ടു . എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും മലാല എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു
ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രിക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ഞെട്ടലുണ്ടായെന്നും അക്രമണത്തെ അപലപിക്കുന്നതായും മലാല പറഞ്ഞു.