കാസർകോട്: രാജ്മോഹൻ ഉണ്ണിത്താന്റെ കള്ളവോട്ട് ആരോപണം, വെറും ആരോപണം മാത്രമാണെന്ന് കാസർകോട് എൽ.ഡി.എഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണൻ. പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചിരുന്നു.. കാസർകോട് എൽഡിഎഫ് തിരിച്ചുപിടിക്കും. എൽഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ കഴിഞ്ഞെന്നും 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും എംവി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.ബൂത്ത് പിടിത്തം നടന്നെന്നു. ജില്ലാ പൊലീസ് മേധവി രാഷ്ട്രീയം കളിച്ചെന്നും ഉടൻ എസ്.പിയെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. അവിടെ ഗുണ്ടാവിളയാട്ടമായിരുന്നു. ഞങ്ങൾ പൊലീസിനെ വിളിച്ചു പറഞ്ഞുപ്പോൾ അവർ വന്നു നമ്മളെ ബോധ്യപ്പെടുത്താൻ പ്രഹസനം കാണിക്കും. എന്റെ കാർ ആക്രമിക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയായിരുന്നു. അവസാനം തളിപ്പറമ്പ് ഡി.വെ.എസ്.പിയെ വിളിച്ചു പറഞ്ഞു അദ്ദേഹം വന്ന് ലാത്തി ചാർജ് നടത്തിയാണ് എന്നെ അവിടെന്ന് മാറ്റിയത് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.